രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 17ന് നടക്കുമെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. വിജ്ഞാപനം ഈ മാസം 14ന് പുറത്തിറക്കും. 28 വരെ പത്രികകള്‍ സമര്‍പ്പിക്കാം. മൂന്നു ദിവസത്തിനുശേഷം ജൂലൈ 20നു ഫലം പുറത്തുവരും. ജൂലൈ 24നാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കുന്നത്.













