മധ്യപ്രദേശില്‍ പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി; 12 പേര്‍ കൊല്ലപ്പെട്ടു


മധ്യപ്രദേശിലെ പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 20 പേര്‍ കൊല്ലപ്പെട്ടു.
ബലാഗാട്ട് ജില്ലയിലെ ഖാരിയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ ജോലിക്കാര്‍ പടക്ക നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണു പൊട്ടിത്തെറിയുണ്ടായത്. നിരവധി പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ട്.
ഫാക്ടറി കെട്ടിടത്തില്‍നിന്ന് നിരവധി തവണ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ചു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.




Sharing is Caring