സംഘപരിവാര്‍ ഗുണ്ടായിസത്തിനു മുന്നില്‍ മുട്ടുമടക്കില്ല; നിശബ്ദരാക്കാമെന്നും കരുതേണ്ട; ആക്രമണത്തില്‍ നിലപാട് വ്യക്തമാക്കി യെച്ചൂരി


ഹിന്ദുസേന അക്രമികളുടെ കയ്യേറ്റത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംഘപരിപവാര്‍ ഗുണ്ടായിസത്തിനു മുന്നില്‍ മുട്ടുമടക്കില്ലെന്ന് യെച്ചൂരി വ്യക്തമാക്കി. ഈവിധത്തില്‍ നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ യെച്ചൂരി പറഞ്ഞു. ഈ പോരാട്ടം ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കാനുള്ളതാണ്. അതില്‍ ഞങ്ങള്‍ വിജയിക്കുക തന്നെ ചെയ്യുമെന്നും യെച്ചൂരി വ്യക്തമാക്കി.



Sharing is Caring