രാഷ്ട്രപതി ഞായറാഴ്ച കേരളത്തില്‍


രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച കേരളത്തിലെത്തുന്നു. കൊല്ലത്ത് അമൃതാനന്ദമയീ മഠത്തിലെ പരിപാടിയില്‍ സംബന്ധിക്കാനാണ് അദ്ദേഹം എത്തുന്നത്. രാഷ്ട്രപതിയായ ശേഷം ഇതാദ്യമായാണ് രാംനാഥ് കോവിന്ദ് കേരളത്തിലെത്തുന്നത്.


ഞായറാഴ്ച രാവിലെ തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ രാഷ്ട്രപതി വിമാനമിറങ്ങും. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതി നല്‍കി സ്വീകരിച്ച ശേഷം ഹെലികോപ്റ്റര്‍ വഴി കായംകുളം എന്‍.ടി.പി.സി ഹെലിപാഡിലെത്തും.


അവിടെ നിന്നു റോഡുമാര്‍ഗം മഠത്തിലെത്തും. പരിപാടി കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം ഡല്‍ഹിയിലേക്കു മടങ്ങും.



Sharing is Caring