ദോക്‌ലാമില്‍ ചൈന എങ്ങനെ റോഡുണ്ടാക്കിയെന്ന് മോദി വിശദീകരിക്കണം; രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: അതിര്‍ത്തി പ്രദേശമായ ദോക്‌ലാമില്‍ ചൈനീസ് സൈനിക വിന്യാസം നടത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചൈന എങ്ങനെ അവിടെ റോഡുണ്ടാക്കിയെന്ന് മോദി വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


സിക്കിം അതിര്‍ത്തിയായ ദോക്‌ലാമില്‍ നിന്ന് പിന്‍വലിയാമെന്ന് ഇന്ത്യയും ചൈനയും തീരുമാനിച്ച് നാല്- അഞ്ച് ആഴ്ചകള്‍ മാത്രം പിന്നിടുമ്പോഴാണ് വീണ്ടും ചൈനീസ് പടയൊരുക്കം. ആയിരത്തോളം വരുന്ന ചൈനീസ് സേന ഇവിടെ തമ്പടിച്ചിരിക്കുകയാണ്. ഇവിടെ ചൈന റോഡ് നിര്‍മിക്കുന്നുവെന്ന വാര്‍ത്തയോടെയാണ് രാഹുലിന്റെ ട്വീറ്റ്.




Sharing is Caring