മോഡിയെ പിന്തുണച്ചത് തെറ്റായിപ്പോയെന്ന് ബിജെപി മുന്‍ കേന്ദ്രമന്ത്രി അരുണ്‍ഷൂരി

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ആഞ്ഞടിച്ച് ബിജെപി മുന്‍ കേന്ദ്രമന്ത്രിയും മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ ഷൂരി. നരേന്ദ്രമോഡിയെ പിന്തുണച്ചത് തെറ്റായിപ്പോയെന്ന് അരുണ്‍ഷൂരി. ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് ഷൂരി മോഡിക്കെതിരെ രൂക്ഷ വിമര്‍ശനുവുമായി രംഗത്തെത്തുന്നത്.

“ഞാന്‍ ഒരുപാട് അബദ്ധങ്ങള്‍ ചെയ്തിട്ടുണ്ട്. അതിലൊന്ന് വി പി സിങ്ങിനെ പിന്തുണച്ചതാണ്. രണ്ടാമത്തേത് നരേന്ദ്രമോഡിയെ പിന്തുണച്ചതും”. ഖുഷ്വന്ത് സിംഗ് ലിറ്റററി ഫെസ്റ്റിവല്‍ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

മോഡിയുടെ നോട്ടു നിരോധനമാണ് രാജ്യം കണ്ട ഏറ്റവും വലിയ കള്ളപ്പണ ഇടപാടെന്ന് ഷൂരി നേരത്തേ പറഞ്ഞിരുന്നു. മോഡിയുടെ സാമ്പത്തിക നയത്തെ വിമര്‍ശിച്ച് മൂന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയും കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *