ഒരു ലോകകപ്പ് മാമാങ്കത്തില്‍ കളിക്കുന്ന ഇന്ത്യന്‍ ടീം. നൂറു കോടി ജനങ്ങളുടെ പ്രാര്‍ഥനകളുമായാണ് ടീം ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിന് യു.എസ്.എയെ നേരിടാന്‍ ഇറങ്ങിയത്. എന്നാല്‍, മത്സരത്തില്‍ മൂന്ന് ഗോളിന്റെ തോല്‍വിയാണ് ഇന്ത്യന്‍ കൗമാരനിര ഏറ്റുവാങ്ങിയത്.
കൗമാര കായികമാമാങ്കത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തി. മത്സരത്തിന്റെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ടീം യു.എസ്.എ മികച്ചുനിന്നു. ബോള്‍ പൊസിഷനില്‍ മുന്നിട്ടു നിന്ന യു.എസ്.എ ടീം ആദ്യ പകുതിയുടെ മുപ്പതാം മിനുറ്റിലാണ് ലക്ഷ്യം കണ്ടത്. നായകന്‍ സര്‍ജന്റ് മുപ്പതാം മിനുറ്റില്‍ ഇന്ത്യന്‍ ബോക്‌സിലേക്ക് പന്തുമായി ഓടിയെത്തിയ യു.എസ്.എയുടെ നായകന്‍ ജോഷ് സര്‍ജന്റിനെ പ്രതിരോധതാരം ജിതേന്ദ്രസിങ് വീഴ്ത്തുകയായിരുന്നു. ഫലമോ യു.എസ്.എയ്ക്ക് പെനാല്‍റ്റി. കിക്കെടുത്ത നായകന്‍ സര്‍ജന്റ് ഇന്ത്യന്‍ ബോപ്രതീക്ഷകളുമായി രണ്ടാം പകുതിയില്‍ ഇറങ്ങിയ ടീം ഇന്ത്യയുടെ പ്രതീക്ഷ മങ്ങുന്ന പ്രകടനമാണ് ടീം യു.എസ്.എ പുറത്തെടുത്തത്. രണ്ടാം പകുതിയില്‍ ആക്രമണത്തിന് പ്രാമുഖ്യം നല്‍കി ടീം യു.എസ്.എ മുന്നേറിയപ്പോള്‍ ഇന്ത്യന്‍ പ്രതിരോധം തകര്‍ന്നു. കൃത്യമായ ഇടവേളകളില്‍ മികച്ച മുന്നേറ്റങ്ങള്‍ ടീം യു.എസ്.എയില്‍ നിന്നുമുണ്ടായി.

ആക്രമണശൈലി പുറത്തെടുത്ത ടീം യു.എസ്.എയ്ക്ക് വേണ്ടി രണ്ടാം പകുതിയില്‍ 51ാം മിനുറ്റില്‍ ക്രിസ് ഡര്‍ക്കിനും 84ാം മിനുറ്റില്‍ ആന്‍ഡ്രൂ കാര്‍ലറ്റന്‍ മൂന്നാം ഗോളും നേടി.
രണ്ടാം പകുതിയില്‍ തുടക്കം മുതലേ ആക്രമണത്തില്‍ ഊന്നിയ കേളീശൈലിയാണ് യു.എസ്.എ പുറത്തെടുത്തത്. രണ്ടാം പകുതിയില്‍ തുടര്‍ച്ചയായി ഇന്ത്യന്‍ ബോക്‌സിലേക്ക് ആക്രമണങ്ങള്‍ പുറത്തിറക്കിയ യു.എസ്.എ 51ാം മിനുറ്റില്‍ ലക്ഷ്യം കണ്ടു.
51ാം മിനുറ്റില്‍ കോര്‍ണറില്‍ നിന്ന് കിക്കെടുത്ത യു.എസ്.എ താരം ഇന്ത്യന്‍ ഗോള്‍മുഖത്തേക്ക് പന്ത് എത്തിച്ചു. പന്ത് കിട്ടിയ യു.എസ്.എ താരം ക്രിസ് ഡര്‍ക്കിന്‍ നീട്ടി ഇന്ത്യന്‍ വല കണക്കാക്കി ഷോട്ട് നല്‍കി. എന്നാല്‍, പുറത്തേക്ക് പോകേണ്ടിയിരുന്ന പന്ത് ഇന്ത്യന്‍ പ്രതിരോധ താരം അന്‍വര്‍ അലിയുടെ കാലില്‍ തട്ടി സ്വന്തം വലയിലേക്ക് പതിച്ചു.
84ാം മിനുറ്റില്‍ മൈതാനത്തിന്റെ മധ്യത്തില്‍ നിന്നും അക്കോസ്റ്റ നല്‍കിയ പന്ത് മികച്ച നീക്കത്തിലൂടെ കാര്‍ലറ്റന്‍ ഗോളാക്കുകയായിരുന്നു. പ്രതിരോധത്തിലായ ഇന്ത്യന്‍ നിരയില്‍ നിന്നും ചില നീക്കങ്ങളുണ്ടായെങ്കിലും അതെല്ലാം യു.എസ്.എ പ്രതിരോധ മതിലില്‍ തട്ടിയകലുകയാണുണ്ടായത്.
ഇന്ത്യയുടെ അടുത്ത മത്സരം ഒമ്പതാം തിയ്യതി കൊളംബിയയുമായാണ്.ക്‌സിലേക്ക് ലക്ഷ്യം കണ്ടു. 30ാം മിനുറ്റില്‍ ടീം ഇന്ത്യയെ ഒരു ഗോളിന് പിന്നിലാക്കി യു.എസ്.എ.













