സ്ത്രീധനം സീരിയലിലെ ചാള മേരിയുടെ മരുമകളെ ഓർമ്മയില്ലേ? സീരിയൽ നടി കവിതാ ലക്ഷ്മി ഇന്ന് ജീവിക്കാൻ തട്ടുകടയിൽ ദോശ ചുടുന്നു


സ്ത്രീധനം സീരിയലിലെ ചാള മേരിയുടെ മരുമകളാണ് യഥാർത്ഥ ജീവിതത്തിൽ ഇപ്പോൾ ‘കവിതാ ലക്ഷ്മി’.പ്രൈംടൈമിൽ പ്രേക്ഷകരെ പിടിച്ചിരുത്തിയ നടി ഇപ്പോൾ തട്ടുകടയിൽ ദോശ ചുടുന്നു.


എല്ലാം മാറി മറഞ്ഞത് പെട്ടെന്നാണ്.പത്ത് വർഷത്തോളമായി കവിതാ ലക്ഷ്മി നെയ്യാറ്റിൻകരയിൽ താമസിക്കുന്നു.ഭർത്താവില്ല,മകളും മകനുമാണ് ഉളളത്.ഇന്ന് വാടക വീട്ടിൽ ക‍ഴിയുന്ന ഈ നടി സിനിമയിലും അഭിനയിച്ചിട്ടുണ്ട്.നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റലിനടുത്താണ് കവിതാ ലക്ഷ്മിയുടെ തട്ടുകഥ.


സീരിയലിൽ സജീവമായിരുന്ന കാലത്താണ് മകനെ പഠിപ്പിച്ച് നല്ല നിലയിലാക്കാൻ ഓഫർ കിട്ടുന്നത്.ഇതു ചതിക്കു‍ഴിയായിരുന്നു.ഇക്കാര്യം ശ്രീലക്ഷ്മി ഇങ്ങിനെ വിവരിക്കുന്നു.

“ഒരു സുഹൃത്തിന്‍റെ മകൾക്ക് യുകെയിൽ എംഡിയ്ക്ക് അഡ്മിഷനുമായ ബന്ധപ്പെട്ടാണ് ട്രാവൽ ഏജൻസിയിൽ പോയത്.എന്നാൽ ട്രാവൽ ഏജൻസിക്കാർ പറഞ്ഞത് ഹോട്ടൽ മാനേജ്മെന്‍റ് ഡിപ്രോമ ക‍ഴിഞ്ഞ എന്‍റെ മകന്‍റെ സാധ്യതകളെ കുറിച്ചും.ഈ സ്ഥാപനത്തിന്‍റെ എംഡിക്ക് യുകെയിൽ മൂന്നു ഹോട്ടലുകളുണ്ടെന്നും അവിടെ ജോലി ചെയ്ത് വരുമാനമുണ്ടാക്കി പഠിക്കാമെന്നും ട്രാവൽ ഏജൻസിക്കാർ പറഞ്ഞു.അമ്പതു ലക്ഷം ചെലവു വരുന്ന കോ‍ഴ്സിനു ഒരു വർഷം പന്ത്രണ്ടു ലക്ഷം വച്ച് മുപ്പത്തിയാറു ലക്ഷം മതിയെന്നും അവർ പറഞ്ഞു.

ഒരു മാസം ഒരു ലക്ഷം രൂപ എനിക്ക് പ്രശ്നമുളള കാര്യമായിരുന്നില്ല.കാരണം എനിക്ക് നല്ല വർക്കുണ്ടായിരുന്നു.പോരാത്തതിന് മകന് പാർട്ട് ടൈം ജോലി കിട്ടുമെന്ന് അവർ ഉറപ്പും പറഞ്ഞിരുന്നു.എന്നാൽ അവിടെ ചെന്നപ്പോൾ സംഭവം കീ‍ഴ്മേൽ മറഞ്ഞു.വാഗ്ദാനം ചെയ്തതിന്‍റെ പകുതി ശമ്പളം പോലും മകന് ലഭിച്ചില്ല.ഫീസാകട്ടെ ആറു മാസം കൊണ്ട് പന്ത്രണ്ട് ലക്ഷവും വന്നു.

മകന്‍റെ പഠനവുമായി ബന്ധപ്പെട്ട തിരക്കുകളിൽ സീരിയൽ അഭിനയത്തിൽ ഇടവേള വന്നു.പിന്നീട് ആരും വിളിക്കാതായി.കോ‍ഴ്സ് മുടങ്ങാതിരിക്കാൻ ഒരു വർഷത്തെ ഫീസടച്ചു.ആ പരീക്ഷ അവൻ പാസാകുകയും ചെയ്തു.എന്നൽ ഇനി എന്തു ചെയ്യണമെന്നറിയില്ല.അങ്ങിനെയാണ് തട്ടുകട തുടങ്ങുന്നത്.അതു കൊണ്ട് ഒന്നുമാകുന്നില്ല താനും.”-കവിതാ ലക്ഷ്മി പറയുന്നു.
https://youtu.be/0oiPr7KVjxQ



Sharing is Caring