രാജ്യാന്തര ചലച്ചിത്ര മേള ആറാം ദിനത്തിലേക്ക്

രാജ്യാന്തര ചലച്ചിത്ര മേളയുടെ ആറാം ദിനത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുക 69 ചിത്രങ്ങൾ. മേളയിൽ മികച്ച അഭിപ്രായം നേടിയ റേപ്പിസ്റ്റ് ഉൾപ്പെടെ 50 ചിത്രങ്ങളുടെ അവസാന പ്രദർശനവും ഇന്ന് നടക്കും. 23 പുരസ്‌കാരങ്ങളുടെ പൊൻതൂവലുമായി എത്തിയ ബ്രദേഴ്സ് കീപ്പറിന്‍റെ രണ്ടാമത്തെ പ്രദർശനവും ഇന്നുണ്ടാകും.
മേള അവസാനിക്കാൻ ഒരു ദിവസം കൂടി ശേഷിക്കേ മികച്ച ചിത്രങ്ങൾ കണ്ടു തീർക്കാനുള്ള ഓട്ടത്തിലാണ് ഡെലിഗേറ്റുകൾ. ആറാം ദിനത്തിൽ ലോക സിനിമയിലെ 25 ചിത്രങ്ങൾ ഉൾപ്പടെ 69 സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തും. പുരുഷാധിപത്യത്തിനെതിരെ ഒരു യുവതി നടത്തുന്ന പോരാട്ടത്തിന്‍റെ കഥ പറയുന്ന അൽബേനിയൻ ചിത്രം ഹൈവ് , മാലിയുടെ പശ്ചാത്തലത്തിലെ പ്രണയകഥ മാലി ട്വിസ്റ്റ് , എ ഹീറോ, ഫ്രാൻസ്, ബെല്ലാർഡ് ഓഫ് വൈറ്റ് കൗ ,107 മദേഴ്സ് തുടങ്ങിയ ചിത്രങ്ങളാണ് ഇന്നത്തെ പ്രധാന ആകർഷണം.

ലൈംഗികാതിക്രമത്തിനിരയായ അധ്യാപികയുടെ ജീവിതം പ്രമേയമാക്കിയ അപർണ സെൻ ചിത്രം ദി റേപ്പിസ്റ്റ് ഉൾപ്പെടെ 50 ചിത്രങ്ങളുടെ മേളയിലെ അവസാന പ്രദർശനവും ഇന്ന് നടക്കും. ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ,അന്‍റാലിയ ഫിലിം ഫെസ്റ്റിവൽ ,അങ്കാര ഫിലിം ഫെസ്റ്റിവൽ ഏഷ്യാ പസഫിക് സ്‌ക്രീൻ തുടങ്ങി 23 മേളകളിൽ വിവിധ പുരസ്‌കാരങ്ങൾ നേടിയ ടർക്കിഷ് ചിത്രം ബ്രദർസ് കീപ്പറിന്‍റെ രണ്ടാമത്തെ പ്രദർശനവും ഇന്നുണ്ട്.രോഗിയായ സുഹൃത്തിനെ രക്ഷിക്കാനുള്ള ഒരു സ്‌കൂൾ കുട്ടിയുടെ പോരാട്ടവും ബോർഡിങ്‌ സ്കൂളിൽ അവൻ നേരിടുന്ന തടസ്സങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *