ഇന്ധന വിലക്കയറ്റത്തിൽ ഇന്നും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും

ഇന്ധന വിലക്കയറ്റത്തിൽ ഇന്നും പ്രതിഷേധം ശക്തമാക്കാനാണ്പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. പ്രതിപക്ഷബഹളത്തിൽ ഇന്നലെ ഇന്നലെ പാർലമെന്റ്പ്രക്ഷുബ്ധമായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം മോദിസർക്കാർജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് സിപിഐഎം ആരോപിച്ചിരുന്നു,.
രാജ്യസഭയിൽ ചട്ടം 267 പ്രകാരം ഇന്ധന വിലവർധ അടിയന്തരമായി ചർച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം രാജ്യസഭാ നേതാവ്‌ ജോൺ ബ്രിട്ടാസ്‌ എംപി, എളമരം കരീം എംപി , വി ശിവദാസൻ എംപി തുടങ്ങിയവർ നോട്ടീസ്‌ നൽകി. അടിയന്തരചർച്ച അനുവദിക്കില്ലെന്നും ബന്ധപ്പെട്ട വകുപ്പിന്റെ ധനാഭ്യർഥന ചർച്ച വരുമ്പോൾ വിഷയം ഉന്നയിക്കാമെന്നും സഭാധ്യക്ഷൻ വെങ്കയ്യ നായിഡു നിലപാടെടുത്തു.

ഇതിൽ പ്രതിഷേധിച്ച്‌ ഇടതുപക്ഷ എംപിമാരും മറ്റ്‌ പ്രതിപക്ഷാംഗങ്ങളും സഭയുടെ നടുത്തളത്തിലിറങ്ങി. 12 വരെ സഭ നിർത്തി. ചോദ്യോത്തരവേളയ്‌ക്കായി ചേർന്നപ്പോഴും പ്ലക്കാർഡുകൾ ഉയർത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടർന്ന്‌ രണ്ടിന്‌ ചേരാനായി സഭ പിരിഞ്ഞു.
ലോക്‌സഭയിലും സ്‌പീക്കർ ഓം ബിർള ചർച്ച അനുവദിച്ചില്ല. മന്ത്രിയുമായി ആലോചിച്ച്‌ പിന്നീട് പ്രത്യേക ചർച്ച ആലോചിക്കാമെന്ന്‌ സ്‌പീക്കർ അറിയിച്ചെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല.പാവപ്പെട്ടവരെ കേന്ദ്രസര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്ന് എളമരം കരീം മാധ്യമങ്ങളോട്‌ പറഞ്ഞു. തെരഞ്ഞെടുപ്പ്‌ കഴിയാൻ സർക്കാർ കാത്തിരിക്കുകയായിരുന്നു. വോട്ട്‌ ചെയ്‌ത ജനങ്ങളെ വഞ്ചിക്കുകയാണ്‌ ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *