രാ​ജ്യ​ത്ത് 2.86 ല​ക്ഷം പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്

രാ​ജ്യ​ത്ത് 2.86 ല​ക്ഷം പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വ്യാ​പ​നം രൂ​ക്ഷ​മാ​യ ശേ​ഷം തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണം മൂ​ന്ന് ല​ക്ഷ​ത്തി​ന് താ​ഴെ​യാ​കു​ന്ന​ത്.

എ​ന്നാ​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കി​ൽ വ​ൻ കു​തി​പ്പാ​ണ് ഉ​ണ്ടാ​യ​ത്. 19.5 ശ​ത​മാ​ന​മാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ട​യി​ലെ പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ക​ഴി​ഞ്ഞ് ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്ത 16.10 ശ​ത​മാ​ന​ത്തി​ൽ നി​ന്നാ​ണ് ഇ​ന്ന് വ​ർ​ധ​ന​വു​ണ്ടാ​യ​ത്.

ഇ​ന്ത്യ​യി​ൽ ആ​കെ 163.84 കോ​ടി വാ​ക്സി​ൻ ഇ​തു​വ​രെ വി​ത​ര​ണം ചെ​യ്തു​വെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *