കോഴിക്കോട് നഗരത്തിലെ ഇരട്ട സ്ഫോടനം ; ഹൈക്കോടതി വിധി ഇന്ന്

കോഴിക്കോട് നഗരത്തിലുണ്ടായ ഇരട്ട സ്‌ഫോടന കേസുകളില്‍ എന്‍ ഐ എ വിധിക്കെതിരായ ഹർജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. തടിയന്റവിട നസീര്‍, ഷഫാസ് എന്നിവരും എന്‍ ഐ എയും ഹർജികളുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്‍ ഐ എ കോടതി വിധി റദ്ദാക്കണമെന്നാണ് നസീറിന്റെ ആവശ്യം. രണ്ട് പ്രതികളെ വെറുതെ വിട്ടതിനെതിരെയാണ് എൻ ഐ എ അപ്പീൽ നൽകിയത്.

2006ലാണ് കോഴിക്കോട് നഗരത്തെ ഞെട്ടിച്ച സ്‌ഫോടനങ്ങളുണ്ടായത്. കെ എസ് ആര്‍ ടി സി, മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡുകളിലായിരുന്നു സ്‌ഫോടനങ്ങള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *