രാജ്യത്ത് ക്രിപ്‌റ്റോ കറൻസി ഇടപാടുകളിൽ വ്യക്ത തേടി കമ്പനികൾ

രാജ്യത്ത് ക്രിപ്‌റ്റോ കറൻസിയുടെ വിനിമയ സ്ഥിതിയിലും നികുതിയിലും വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ റിസർവ് ബാങ്കിനെ സമീപിച്ചു. സുപ്രിംകോടതിയുടെ ഉത്തരവ് അനുസരിച്ച് രാജ്യത്തെ ക്രിപ്‌റ്റോ കറൻസിയുടെ നിരോധനം നീക്കിയെങ്കിലും ഇക്കാര്യത്തിൽ വ്യക്തമായ നിർദേശം നൽകിയിട്ടില്ലെന്നാണ് ബാങ്കുകൾ പറയുന്നത്. അതുകൊണ്ട് തന്നെ ക്രിപ്‌റ്റോ ഇടപാടുകളിൽ നിന്ന് ബാങ്കുകൾ വിട്ടുനിൽക്കുകയുമാണ്.

മാത്രമല്ല, ഉത്പന്നം, കറൻസി, ചരക്ക്, സേവനം ഇതിൽ ഏതു വിഭാഗത്തിലാണ് ജിഎസ്ടിയിൽ ക്രിപ്‌റ്റോ കറൻസിയെ ഉൾപ്പെടുത്തണമെന്നത് സംബന്ധിച്ചും ആവശ്യം ഉർന്നിട്ടുണ്ട്. 2019 -ൽ പരോക്ഷ നികുതി വകുപ്പ് ചില ക്രിപ്‌റ്റോ കറൻസി പ്ലാറ്റ്‌ഫോമുകളിൽ നികുതി സംബന്ധമായ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രിപ്‌റ്റോ ഇടപാടുകളിൽ വ്യക്തത തേടി എക്‌സേഞ്ചുകൾ റിസർവ് ബാങ്കിനെ സമീപിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *