തമിഴിനാട് അതിര്‍ത്തിയില്‍ നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു

തമിഴിനാട് അതിര്‍ത്തിയില്‍ നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. തമിഴ്നാട് സര്‍ക്കാരിന്‍റെ പാസ് ലഭിക്കാത്തതിനാല്‍ ഇവര്‍ക്ക് അര്‍ത്തി കടക്കാനായിട്ടില്ല. നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്ത നിരവധി പേരാണ് ഇഞ്ചിവള ചെക്ക്പോസ്റ്റില്‍ കുടുങ്ങിക്കിടക്കുന്നത്. 30 ലധികം ആളുകളാണ് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത്.

ഇ പാസ് അനുവദിക്കുന്ന തമിഴ്നാട് സര്‍ക്കാരിന്‍റെ വെബ്സൈറ്റില്‍ സാങ്കേതിക തകരാര്‍ നേരിട്ടതാണ് തടസം. അപേക്ഷ നല്‍കിയിട്ടും തമിഴ്നാടിന്‍റെ പാസ് ലഭിക്കാത്തവരും നിരവധിയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *