മുസ്ലിം ലീഗിന്റെ ശിഹാബ്‌ തങ്ങൾ ആംബുലൻസിൽ ലഹരികടത്ത്‌

മുസ്ലിംലീഗ്‌ നേതാവായിരുന്ന ശിഹാബ്‌ തങ്ങളുടെപേരിലുള്ള ആംബുലൻസിൽ കോവിഡ്‌ കാലത്ത്‌ ലഹരി കടത്ത്‌. മട്ടന്നൂരിലെ ശിഹാബ്‌ തങ്ങൾ റിലീഫ്‌ സെന്ററിന്റെ ആംബുലൻസിൽനിന്നാണ്‌ 90 പാക്കറ്റ്‌ നിരോധിത പുകയില വസ്‌തുക്കൾ കുമ്പള പൊലീസ്‌ പിടികൂടിയത്‌. ഡ്രൈവർ മട്ടന്നൂർ മണ്ണൂർ പൊറോറ മുർഷിദ മൻസിലിലെ പി പി മുസാദിഖി (29)നെ അറസ്‌റ്റു‌ചെയ്‌തു.

രഹസ്യ വിവരത്തെതുടർന്ന്‌ കുമ്പള എസ്‌ഐ എ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കുമ്പള ആരിക്കാടിയിൽവച്ച്‌ തിങ്കളാഴ്‌ച വൈകിട്ടാണ്‌ കെഎൽ 58 ടി –- 241 നമ്പർ ആംബുലൻസിൽ കടത്തുകയായിരുന്ന ലഹരിവസ്‌തുക്കൾ പിടികൂടിയത്‌. ഉപ്പളയിൽനിന്നാണ്‌ ലഹരിവസ്‌തുക്കൾ കയറ്റിയത്‌. ആംബുലൻസിലെ രോഗികളെ മറ്റൊരു ആംബുലൻസിൽ മട്ടന്നൂരിലേക്ക്‌ അയച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *