രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും വന്‍ വര്‍ദ്ധനവ്. 24 മണിക്കൂറിനിടെ 195 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 3900 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരീക്കുകയും ചെയ്തു. രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 46,433 ആയും ആകെ കോവിഡ് മരണം 1568 ആയും ഉയര്‍ന്നു.
ചികിത്സയിലുള്ളവരുടെ എണ്ണം 32,138 ആയി. ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന രോഗബാധയും മരണസംഖ്യയുമാണിത്. കൂടുതലും മഹാരഷ്ട്ര,ഗുജറാത്ത്,ഡെല്‍ഹി എന്നിവിടങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 4000 ത്തോളം പോര്‍ക്ക് ഒന്നിച്ച് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.














