രാജ്യത്തെ റോഡുകള്‍ മുഴുവന്‍ കോണ്‍ക്രീറ്റ് റോഡുകളാകണം : നിതിന്‍ ഗഡ്കരി

രാജ്യത്തെ റോഡുകള്‍ മുഴുവന്‍ സിമന്റ് കോണ്‍ക്രീറ്റ് റോഡുകളാകണം. അതോടെ റോഡുകളുടെ ഈടുംസ്ഥിരതയും ശക്തമാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

നവിമുംബൈയിലെ വാഷിയില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ ബസ് ആന്‍ഡ് കാര്‍ ട്രാവല്‍ ഷോവിന്റെ ഉദ്ഘാടന ചടങ്ങിലാണ് നിതിന്‍ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്.

മുംബൈ നഗരത്തില്‍ 20 വര്‍ഷം മുമ്പ് സിമന്റ് കോണ്‍ക്രീറ്റില്‍ ചെയ്ത റോഡുകള്‍ കേടില്ലാതെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, അത്തരം റോഡുകള്‍ നിര്‍മിക്കാന്‍ രാഷ്ട്രീയനേതാക്കള്‍ക്കോ, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ, കോണ്‍ട്രാക്റ്റര്‍മാര്‍ക്കോ താത്പര്യമില്ല. ടാര്‍ റോഡുകളില്‍ വലിയ കുഴികള്‍ ഉണ്ടായാല്‍ അത് കാലാകാലങ്ങളില്‍ പുതുക്കുന്നതില്‍മാത്രമാണ് എല്ലാവര്‍ക്കും താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.

സിമന്റ് കോണ്‍ക്രീറ്റ് റോഡുകള്‍ ഇരുനൂറ് വര്‍ഷം നിലനില്‍ക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈ റോഡിലെ കുഴികളെപ്പറ്റി റേഡിയോ ജോക്കി മലിഷ്‌ക മെന്‍ഡോന്‍സ് അവതരിപ്പിച്ച ഗാനം ഏറെ ജനശ്രദ്ധ നേടുകയും ശിവസേനയുടെ അപ്രീതിക്ക് പാത്രമാവുകയും ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *