രമണ്‍സിങും പനാമ ഇടപാടിലുണ്ട്, പക്ഷെ അദ്ദേഹത്തിനെതിരേ നടപടിയില്ല: രാഹുല്‍ ഗാന്ധി

ചത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങിനും പനാമ കള്ളപ്പണ ഇടപാടില്‍ പങ്കുണ്ടെന്നും പക്ഷെ അദ്ദേഹത്തിനെതിരേ യാതൊരു നടപടിയുമില്ലെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി.

പാകിസ്താന്‍ പ്രധാനമന്ത്രിയുടെ പേര് പനാമ പേപ്പറുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നപ്പോള്‍ അദ്ദേഹം രാജിവച്ചു. ചത്തീസ്ഗഢ് മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും പേരുകളും പനാമ ഇടപാടിലുണ്ട്. പക്ഷേ അവര്‍ക്കെതിരേ നടപടിയെടുക്കുന്നില്ല.

അഴിമതി തടയുന്നതിന് പ്രധാനമന്ത്രി ഒരു നടപടിയുമെടുക്കുന്നില്ല. രമണ്‍ സിങ്ങിന്റെ അഴിമതി അദ്ദേഹം കാണുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. നോട്ട് നിരോധനം രാജ്യത്തെയാകോ താറുമാറാക്കി. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ചെറുകിട കച്ചവചടക്കാര്‍ക്കും അതു വലിയ തിരിച്ചടിയണുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ജഗ്ദല്‍പൂരിലെ കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *