പൊലിസ് ഒരധികാര ശക്തിയേയും ഭയക്കേണ്ടതില്ല: പിണറായി വിജയന്‍


കോഴിക്കോട്: ഏതു ഉന്നതനേയും ഒരധികാര ശക്തിയേയും പൊലിസ് ഭയപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാധീനത്തിന്റെ പേരില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന തരത്തിലേക്ക് പൊലിസ് സംസ്‌കാരം മാറിയെന്ന്് കേരളം മനസ്സിലാക്കി.


പണവും അധികാരവുമുള്ള ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് നടന്ന പൊലിസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കുറ്റവാളി രക്ഷപ്പെടുന്നതിനോ നിരപരാധി ശിക്ഷിക്കപ്പെടുന്നതിനോ ഇടവരരുത്. പൊലിസിലെ അഴിമതി അംഗീകരിക്കില്ല. ലോക്കപ്പ് മര്‍ദനം,മൂന്നാംമുറ തുടങ്ങിയവും അംഗീകരിക്കാനാവില്ല. പൊലിസിന്റെ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Sharing is Caring