രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ മുപ്പതിനായിരത്തിന് താഴെ

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ മുപ്പതിനായിരത്തിന് താഴെയായി. 29,164 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് സ്ഥിരീകരിച്ചത്. ജൂലൈ 14 ശേഷമാണ് പ്രതിദിന കേസ് മുപ്പതിനായിരത്തിന് താഴെയായി രേഖപ്പെടുത്തിയത്. അതേസമയം പ്രതിദിന പരിശോധനകള്‍ വീണ്ടും കുറഞ്ഞു. 8.50 ലക്ഷം പരിശോധകള്‍ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്നത്.

ഡല്‍ഹി, ബംഗാള്‍, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകള്‍ താരതമ്യേന കുറഞ്ഞതാണ് ദേശീയ കണക്കിലും പ്രകടമായത്. 88,74,291 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 1,30,519 ആയി. രോഗം ഭേദമായവരുടെ എണ്ണം 83 ലക്ഷത്തിന് അടുത്തെത്തി. 93.42 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,797 പേര്‍ക്കാണ് ഡല്‍ഹിയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലായി തുടരുന്നു.

ഡല്‍ഹിയില്‍ സാഹചര്യം ഇനിയും മോശമാകാന്‍ സാധ്യതയുണ്ടെന്ന് നീതി ആയോഗ് വ്യക്തമാക്കി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിനാല്‍ മാര്‍ക്കറ്റുകള്‍ അടച്ചിടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *