രാജ്യത്തെ ഏറ്റവും സമ്പന്നയായ എംപി ജയാബച്ചന്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും സമ്പന്നയായ പാര്‍ലമെന്റംഗം എന്ന നിലയിലേക്ക് ഉയരുകയാണ് ജയാബച്ചന്‍. ഏകദേശം 1000 കോടി രൂപയുടെ സ്വത്ത് തനിക്കുണ്ടെന്നാണ് അവര്‍ രാജ്യത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്.നടിയും രാജ്യസഭാംഗവുമായ ജയാബച്ചനെ തൊട്ടാല്‍ എന്താണ് സ്ഥിതിയെന്ന് താരത്തെ ആട്ടക്കാരിയെന്ന് വിളിച്ച് അധിക്ഷേപിച്ച മുന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ ഇതിനകും മനസ്സിലാക്കി കാണും. അത്രയ്ക്കായിരുന്നു പരിഹാസത്തിന് ബിജെപി നേതാവിന് സോഷ്യല്‍ മീഡിയവഴി കിട്ടിയ മറുപടികള്‍.

സമാജ്വാദി പാര്‍ട്ടിയുടെ രാജ്യസഭാംഗമായ ജയാബച്ചന്‍ മറികടന്നത് ബിജെപി എംപി രവീന്ദ്ര കിഷോര്‍ സിന്‍ഹയെയാണ്. 2014 ല്‍ രാജ്യസഭയില്‍ പ്രവേശിക്കുമ്പോള്‍ 800 കോടിയുടെ സ്വത്തുണ്ടെന്ന് രവീന്ദ്ര കിഷോര്‍ വെളിപ്പെടുത്തിയിരുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എസ്പിയില്‍ പത്രിക സമര്‍പ്പിച്ച ജയ 2012 ല്‍ 493 കോടിയാണ് വസ്തു വകയായി പ്രഖ്യാപിച്ചത്. തനിക്കും ഭര്‍ത്താവിനും ചേര്‍ന്ന് ചലിക്കാത്ത 460 കോടി രൂപയുടെ സമ്പത്തുണ്ടെന്ന് സ്വത്ത് വെളിപ്പെടുത്തലില്‍ വ്യക്തമാക്കിയ ജയാബച്ചന്‍ 2012 ല്‍ നല്‍കിയ 152 ന്റെ ഇരട്ടി വരുമാനം ഇപ്പോഴുണ്ടെന്ന് പറഞ്ഞു.

ചലിക്കുന്ന സമ്പത്തുകള്‍ 2012 ല്‍ 343 കോടിയാണെന്ന് കാട്ടിയ ജയാബച്ചന്‍ ഇത്തവണ അത് 540 കോടിയായെന്നും കാണിച്ചിട്ടുണ്ട്. 62 കോടിയുടെ സ്വര്‍ണ്ണാഭരണങ്ങളും 36 കോടി മൂല്യം വരുന്ന ജ്വല്ലറി കടകളും ഒരു റോള്‍സ് റോയിസ്, മൂന്ന് മെഴ്‌സീഡസ്, ഒരു പോര്‍ഷേ, ഒരു റേഞ്ച് റോവര്‍ എന്നിവകള്‍ ഉള്‍പ്പെടെ 12 ആഡംബര കാറുകളും ഒരു ടാറ്റാ നാനോയും ഒരു ട്രാക്ടറും ഉണ്ടെന്നും കാണിച്ചിട്ടുണ്ട്.

അമിതാഭിനും ഭാര്യയ്ക്കുമായി 3.4 കോടി വിലമതിക്കുന്ന വാച്ചുകളും 51 ലക്ഷം രൂപ കൈവശവുമുണ്ട്. ഒമ്പതു ലക്ഷം രൂപയുടെ പേന, ഫ്രാന്‍സിലെ ഫ്രാന്‍സിലെ ബ്രിംഗ്‌നോഗന്‍ പ്‌ളെഗിലെ 3,175 ചതുരശ്രമീറ്ററിലുള്ള ഒരു വീടും പേരിലുണ്ട്. ഇതിന് പുറമേ നോയ്ഡ, ഭോപ്പാല്‍, പൂനെ, അഹമ്മദാബാദ്, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ വസ്തു വകകളുമുണ്ട്. ലക്‌നൗവിലെ കാകോരിയില 2.2 കോടി വിലയുള്ള 1.22 ഹെക്ടര്‍ കൃഷിഭൂമിയും അതുപോലെ അമിതാഭ് ബച്ചന്റെ പേരില്‍ ബരാബാങ്കി ജില്ലയിലെ ദൗളത്പുരില്‍ 5.7 കോടി മൂല്യം വതുന്ന മൂന്ന് എക്കര്‍ ഭൂമിയും കിടപ്പുണ്ട്.

തനിക്ക് സീറ്റ് നല്‍കാതെ ബോളിവുഡിലെ ആട്ടക്കാരിക്ക് സീറ്റ് നല്‍കിയെന്ന് ജയാബച്ചനെ ആക്ഷേപിച്ചായിരുന്നു നരേഷ് അഗര്‍വാള്‍ വിവാദത്തില്‍ പെട്ടത്. സമാജ്വാദി പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന നരേഷ് തനിക്ക് രാജ്യസഭാസീറ്റ് ഇത്തവണ നിഷേധിച്ച് ജയാബച്ചന് നല്‍കിയതില്‍ പ്രതിഷേധിച്ചു പാര്‍ട്ടി വിടുകയും ബിജെപിയില്‍ ചേക്കേറുകയും ചെയ്തത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ ബിജെപിയിലേക്ക് നരേഷിനെ സ്വാഗതം ചെയ്ത ബിജെപി വനിതാ നേതാക്കളായ സുഷമാ സ്വരാജും സ്മൃതി ഇറാനിയും ശക്തമായി നരേഷിനെ വിമര്‍ശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *