ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ പോലീസ് അന്വേഷണം ശക്തമാക്കി


കൊല്‍ക്കത്ത: ഭാര്യ ഹസിന്‍ ജഹാന്റെ പരാതിയില്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ പോലീസ് അന്വേഷണം ശക്തമാക്കി. ഷമിയുടെ ഫോണുകള്‍ കണ്ടുകെട്ടിയ പോലീസ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം താരം യാത്ര ചെയ്തതിന്റെ മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട് ബി.സി.സി.ഐയ്ക്ക് കത്തയക്കുകയും ചെയ്തു. ഷമി മറ്റു സ്ത്രീകളുമായി ചാറ്റ് ചെയ്തതിന്റേയും സംസാരിച്ചതിന്റേയും വിശദാംശങ്ങള്‍ പോലീസ് കണ്ടുകെട്ടിയ ഫോണിലാണുള്ളത്.


‘ഞങ്ങള്‍ ബി.സി.സി.ഐക്ക് കത്തയച്ചിട്ടുണ്ട്. ഷമി യാത്ര ചെയ്തതിന്റെ വിവരങ്ങള്‍ അന്വേഷിച്ചാണ് കത്തയച്ചത്. ഇതുവരെ അതിന് മറുപടിയൊന്നും ലഭിച്ചിട്ടില്ല’. കൊല്‍ക്കത്ത പൊലീസ് ജോയിന്റ് കമ്മിഷണര്‍ അറിയിച്ചു.തിങ്കളാഴ്ച്ച ഹസിന്‍ ജഹാനെ പോലീസ് വിളിച്ചു വരുത്തി കൈയിലുണ്ടായിരുന്ന ഷമിയുടെ ഫോണ്‍ പോലീസ് വാങ്ങുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ടി ചില രേഖകള്‍ ഹസിന്‍ പോലീസിന് കൈമാറുകയും ചെയ്തു.


കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമമാണ് ഷമിയുടെ കുടുംബം നടത്തുന്നത്.എന്നാല്‍ ഹസിന്‍ ഒത്തുതീര്‍പ്പിന് വഴങ്ങിയില്ലെന്നാണ് സൂചന.



Sharing is Caring