കള്ള് ഷാപ്പുകള്‍ക്ക് ആശ്വാസം; ഉപാധികളോടെ തുറക്കാമെന്ന് സുപ്രീം കോടതി


ന്യൂഡല്‍ഹി: ഹൈവേകളിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീം കോടതി. പഞ്ചായത്തുകളില്‍ മദ്യശാലാ നിരോധനത്തില്‍ ഇളവ് നല്‍കാമെന്ന വിധിയില്‍ കള്ളുഷാപ്പുകളും ഉള്‍പ്പെടുമെന്ന് സുപ്രീം കോടതി വിശദമാക്കി. പഞ്ചായത്തുകളിലെ നഗരമേഖലകളില്‍ മദ്യശാലകള്‍ക്ക് ഇളവ് നല്കാമെന്ന വിധിയാണ് കള്ളുഷാപ്പുകള്‍ക്ക് ബാധകമാവുക. ഏതൊക്കെ കള്ളുഷാപ്പുകള്‍ തുറക്കാമെന്നു കള്ള് ഷാപ്പുകള്‍ക്ക് തീരുമാനിക്കാം. 520 കള്ളുഷാപ്പുകളാണ് നിലവില്‍ പൂട്ടികിടക്കുന്നത്.




Sharing is Caring