രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ ട്രെയിന്‍ ഓടി തുടങ്ങി; ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

രാജ്യത്തെ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.ഡല്‍ഹി മെട്രോയുടെ മജന്ത ലൈനില്‍ 37 കിലോമീറ്റര്‍ പാതയിലാണ് ട്രെയിന്‍ സര്‍വ്വീസ് നടത്തുക.ജനക്പുരി മുതല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വരെയാണ് സര്‍വ്വീസ്.ഈ പുതുതലമുറ ട്രെയിനുകള്‍ ആരംഭിക്കുന്നതോടെ,ലോകത്തെ ഡ്രൈവറില്ലാ മെട്രോ ശൃംഖലയുടെ ഏഴുശതമാനം ഡിഎംആര്‍സിയുടേതാകും.

അത്യാധുനിക സംവിധാനങ്ങളോട് കൂടിയാണ് ട്രെയിന്‍ സജ്ജമാക്കിയിരിക്കുന്നത്.ആറ് കോച്ചുകളാണ് ട്രെയിനില്‍ ഉണ്ടാകക. ഒരു കോച്ചില്‍ 380 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.2,280 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാനാകും.ഡല്‍ഹി മെട്രോയുടെ മജ്‌ലിസ്പാര്‍ക്ക് മുതല്‍ ശിവ് വിഹാര്‍ വരെ 57 കിലോമീറ്റര്‍ വരുന്ന പിങ്ക് പാതയിലേക്കും ഡ്രൈവറില്ലാ ട്രെയിനുകളുടെ സര്‍വ്വീസ് ഉടന്‍ വിപുലീകരിക്കും. ഇത് ദില്ലി മെട്രോയുടെ മൊത്തം നെറ്റ്‌വര്‍ക്കിന്റെ 9% വരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *