രാജി തിരുത്തല്‍ നടപടികളുടെ ഭാഗം: എസ്. രാമചന്ദ്രന്‍ പിള്ള


ക്രമരഹിതമായ ഒരു പ്രവര്‍ത്തനങ്ങളും സി.പി.എം അനുവദിക്കില്ലെന്നും ജയരാജന്റെ രാജി തിരുത്തല്‍ നടപടികളുടെ ഭാഗമാണെന്നും പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.മനുഷ്യരായാല്‍ തെറ്റുപറ്രുന്നത് സ്വാഭാവികം. എന്നാല്‍ തെറ്റ് തിരുത്താനുള്ള ആര്‍ജ്ജവം സി.പി.എം കാണിച്ചു. ഇത് യു.ഡി.എഫിനും എന്‍.ഡി.എയ്ക്കും ഇല്ലാത്ത ഗുണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയരാജനും പി.കെ ശ്രീമതിക്കുമെതിരായ മറ്റ് നടപടികള്‍ സംസ്ഥാന കേന്ദ്ര കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ബന്ധുനിയമന വിവാദത്തില്‍ ആരോപണ വിധേയനായ വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ രാജിയെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.




Sharing is Caring