ജനരോഷത്തിന് മുന്നില്‍ എല്‍.ഡി.എഫ് മുട്ടുമടക്കിയെന്ന് വി. മുരളീധരന്‍


ജനരോഷത്തിന്റെ മുന്നില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുട്ടുമടക്കേണ്ടി വന്നെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍.ജയരാജന്‍ രാജിവച്ചത് കൊണ്ട് പ്രശ്‌നങ്ങള്‍ തീരില്ല. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി ജയരാജനെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ജയരാജനെ രക്ഷപെടുത്താന്‍ എല്ലാ ശ്രമവും നടത്തി പരാജയപ്പെട്ടപ്പോള്‍ ഗത്യന്തരമില്ലാതെ രാജിവയ്പ്പിക്കുകയാണ് സിപിഎം ചെയ്തതെന്നും വി.മുരളീധരന്‍ ആരോപിച്ചു.




Sharing is Caring