തെറ്റുതിരുത്തല്‍ ശരിയായ നടപടി:യെച്ചൂരി

തെറ്റുകള്‍ തിരുത്തിമുന്നോടുപോകുന്നത് ശരിയായ തീരുമാനമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മറ്റ് പാര്‍ടികളില്‍നിന്ന് സിപിഐ എമ്മിനെ വ്യതസ്തമാക്കുന്നതും ഇത്തരം സംഭവങ്ങളിലെടുക്കുന്ന ഉചിതമായ തീരുമാനങ്ങളാണെന്നും യെച്ചൂരി പറഞ്ഞു. വ്യവസായമന്ത്രി ഇ പി ജയരാജന്‍ രാജിവെച്ചതിനെ കുറിച്ച്‌ പ്രതികരിക്കുയായിരുന്നു യെച്ചൂരി.

കോണ്‍ഗ്രസിനേയും ബിജെപിയേയും പോലത്തെ പാര്‍ടിയല്ല സിപിഐ എം. തെറ്റുകളുണ്ടാകുമ്ബോള്‍ തിരുത്തലുകളുണ്ടാകും.അതാണ് പാര്‍ടി സെക്രട്ടറിയറ്റ് കൈകൊണ്ടത്. കേരളത്തിലെ മുന്‍ സര്‍ക്കാരില്‍നിന്നും അതുകൊണ്ടുതന്നെയാണ് ഈ സര്‍ക്കാര്‍ വേറിട്ടു നില്‍ക്കുന്നത്. ഇ പി ജയരാജന്‍ കേന്ദ്ര കമ്മിറ്റി അംഗമാണ്.സംഘടനാപരമായ കാര്യങ്ങള്‍ കേന്ദ്രകമ്മിറ്റിയാണ് ചര്‍ച്ചചെയ്യേണ്ടതെന്നും യെച്ചൂരി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *