ജയരാജന്‍റെ രാജി പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും യശ്ശസ്സ് ഉയര്‍ത്താന്‍: കോടിയേരി


വ്യവസായ വകുപ്പില്‍ നടത്തിയ നിയമനങ്ങളില്‍ തെറ്റുപറ്റിയതായി മന്ത്രി ഇ.പി ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ തുറന്നു സമ്മതിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും യശ്ശസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ രാജിവയ്ക്കാന്‍ ജയരാജന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. സെക്രട്ടേറിയറ്റ് അതിന് അനുമതി നല്‍കി. മറ്റുള്ളവര്‍ക്ക് മാതൃകമായകാനാണ് ജയരാജന്‍റെ നടപടിയെന്നും കോടിയേരി അറിയിച്ചു.
ജയരാജന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രി തത്ക്കാലം വഹിക്കും. ജയരാജനെതിരെ അച്ചടക്ക നടപടി വേണമോ എന്ന് പാര്‍ട്ടി ഭരണഘടന പരിശോധിച്ച്‌ കേന്ദ്രകമ്മിറ്റിയും പോളിറ്റ് ബ്യുറോയും സംസ്ഥാന സെക്രട്ടേറിയറ്റും തീരുമാനിക്കുമെന്നും കേടതിയേരി വ്യക്തമാക്കി.




Sharing is Caring