ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെടുന്നു


തമിഴനാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി ആശുപത്രി അധികൃതര്‍. പനിയും നിര്‍ജലീകരണവുമായി സെപ്തംബര്‍ 22 നാണ് 68 കാരിയായ ജയലളിതയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ജയലളിത പത്രം വായിക്കാന്‍ തുടങ്ങിയെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും എത്രയും പെട്ടെന്ന് തന്നെ പൂര്‍ണ ആരോഗ്യവതിയായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും ആശുപത്രി വൃത്തങ്ങള്‍.


അതിനിടെ പാര്‍ട്ടിയുടെ 45ാം വാര്‍ഷികം ആഘോഷിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തീരുമാനിച്ചു. ഇതിനായി മുഖ്യമന്ത്രി ജയലളിതയുടെ സമ്മതം ലഭിച്ചതായും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഒക്ടോബര്‍ 17 ആണ് എ.ഐ.എ.ഡി.എം.കെ (ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം)
സ്ഥാപിതമായ ദിനം.




Sharing is Caring