രാജസ്​ഥാനില്‍ വിജയിക്കണമെങ്കില്‍ വസുന്ധര രാ​ജയെ മാറ്റണമെന്ന്​ ബി.ജെ.പി നേതാവ്​

ജയ്​പൂര്‍: രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടതിനു പിറകെ മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ ബി.ജെ.പി നേതാവ്​. തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ വസുന്ധര രാജെയെ സ്​ഥാനത്തു നിന്ന്​ മാറ്റണമെന്നാണ്​ പാര്‍ട്ടിയുടെ കോട്ട ജില്ല പിന്നാക്ക വിഭാഗം നേതാവ്​ അശോക്​ ചൗധരിയുടെ ആവശ്യം. വസുന്ധര രാജെയുടെയും പാര്‍ട്ടി സംസ്​ഥാന അധ്യക്ഷന്‍ അശോക്​ പര്‍ണമിയുടെയും പ്രവര്‍ത്തന രീതി ശരിയല്ല. നേതൃത്വത്തില്‍മാറ്റം വന്നാല്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ വിജയമുണ്ടാകൂവെന്നും ചൗധരി വിമര്‍ശിച്ചു.

ഉപതെരഞ്ഞെടുപ്പി​െല തോല്‍വി​െയ തുടര്‍ന്ന് സംസ്​ഥാനത്തെ ബി.ജെ.പി നേതൃത്വത്തെ മാറ്റണമെന്ന്​ ആവശ്യപ്പെട്ട്​ അദ്ദേഹം ​േകന്ദ്ര നേതൃത്വത്തിന്​ കത്തയച്ചിട്ടുണ്ട്​. വസുന്ധര രാജെയു​െട പ്രവര്‍ത്തന രീതിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അസന്തുഷ്​ടരാണ്​. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ നേതൃത്വത്തെ മാറ്റണമെന്നും കത്തില്‍ പറയുന്നു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു പ്രശ്​നവുമായി എം.എല്‍.എമാരെ സമീപിക്കു​േമ്ബാള്‍ അവര്‍ എം.പിമാരെ സമീപിക്കാന്‍ ആവശ്യപ്പെടും. എന്നാല്‍ രണ്ടുപേരും പ്രശ്​നത്തില്‍ പരിഹാരം കാണില്ല. പ്രവര്‍ത്തകര്‍ ഒരു ഫലവുമില്ലാതെ തിരികെ പോരേണ്ടി വരികയും ചെയ്യുന്നുവെന്നും ചൗധരി വിമര്‍ശിച്ചു.

സംസ്​ഥാന രാഷ്​ട്രീയത്തില്‍ അടിമത്തവും മുതലാളിത്ത മനോഭാവവും അവസാനിപ്പിക്കാന്‍ സമയമായി. പ്രവര്‍ത്തകര്‍ അടിമകളല്ല, അവര്‍ പാര്‍ട്ടി​െയ ഇന്നത്തെ ഉന്നതികളിലെത്തിച്ച കഠിനാധ്വാനികളാണെന്നും ചൗധരി ഒാര്‍മിപ്പിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *