താജ്മഹലില്‍ ഡ്രോണുകള്‍ പറത്തിയുള്ള ചിത്രമെടുക്കലിന് നിരോധനം

ഉത്തര്‍പ്രദേശ്‌: താജ്മഹലിനെ ചുറ്റിപ്പറ്റി ഡ്രോണുകള്‍ പറത്തി ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് നിരോധനം. താജ്മഹലിന്റെ ഉള്ളിലും പുറത്തും ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ചിത്രം പകര്‍ത്തല്‍ വ്യാപകമായ സാഹചര്യത്തിലാണ് ആഗ്ര പൊലീസിന്റെ നീക്കം. ഡ്രോണുകള്‍ ഉപയോഗിച്ച് ഇനി ചിത്രമെടുത്താല്‍ അഴിക്കുള്ളിലാകുംസുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് നിരോധനം. ആളില്ലാ വിമാനം പറത്തി ചിത്രങ്ങള്‍ പകര്‍ത്തിയ ഒരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് സൂപ്രണ്ട് കുന്‍വര്‍ അനുപം സിങ് പറഞ്ഞു. ഇയാള്‍ക്കെതിരെ ഐ.പി.സി 287, 336, 337, 338 എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.നിരോധനം സംബന്ധിച്ച വിശദമായ വിവരങ്ങള്‍ സമീപമുള്ള ഹോട്ടല്‍ ഉടമകളേയും അവരുടെ സംഘടനകളേയും പൊലീസ് അറിയിക്കും. താജ്മഹല്‍ കാണാനെത്തുന്ന വിനോദസഞ്ചാരികളെ ഹോട്ടല്‍ അധികൃതര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കണമെന്ന് പൊലീസ് ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *