കെഎംആര്‍എല്ലിനെതിരെ കൊച്ചി മെട്രോയിലെ കുടുംബശ്രീ ജീവനക്കാര്‍.

കൊച്ചി: കെഎംആര്‍എല്ലിനെതിരെ കൊച്ചി മെട്രോയിലെ കുടുംബശ്രീ ജീവനക്കാര്‍. അവധി ദിനങ്ങളിലും ശമ്ബളം നല്‍കുമെന്ന മുന്‍ എംഡി ഏലീയാസ് ജോര്‍ജജ്് വാക്ക് പാലിച്ചില്ലെന്നാണ് ആരോപണം. വിവേചനം തുടര്‍ന്നാല്‍ ജോലി ഉപേക്ഷിക്കുമെന്നാണ് മുന്നറിയിപ്പ്. ഏറെ ആഘോഷിക്കപ്പെട്ട മെട്രോ ജോലിയില്‍ തുടരുന്നവരുടെ നിലവിലെ അവസ്ഥ പരമ ദയനീയമെന്നാണ് കുടുംബശ്രീ ജീവനക്കാരുടെ പരാതി.23 ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് തൊഴില്‍ നല്‍കിയതിലൂടെ അന്താരാഷ്ട്ര മാധ്യമങ്ങളിലും കെഎംആര്‍എല്‍ ഇടംപിടിച്ചു. കഴിഞ്ഞദിവസം ട്രാന്‍സ്ജന്‍ഡറായ തീര്‍ഥ സര്‍വികയും ജോലിയുപേക്ഷിച്ചു.കൂലി നല്‍കാത്തതിന്റെ പേരിലാണ് തീര്‍ഥ ജോലിയുപേക്ഷിക്കുന്നത്.

എന്നാല്‍ ആവശ്യത്തിന് കൂലിയോ അടിസ്ഥാനസൗകര്യങ്ങളോ ഇല്ലാതെ ജോലി വിടേണ്ട ഗതികേടിലാണ് കരാര്‍ തൊഴിലാളികള്‍.ദിവസക്കൂലി തുച്ഛമാണെന്ന പരാതിയെ തുടര്‍ന്ന് കെഎംആര്‍എല്‍ മുന്‍ എംഡി ഏലിയാസ് ജോര്‍ജ് അവധി ദിനങ്ങളിലും ശമ്ബളം അനുവദിക്കാമെന്ന ഉറപ്പ് നല്‍കിയിരുന്നു.എന്നാല്‍ ഈ ഇനത്തില്‍ ഒരു രൂപ പോലും കെഎംആര്‍എല്‍ നല്‍കിയില്ലെന്ന് കുടുംബശ്രീയുടെ പരാതി.സെപ്തംബര്‍ മുതല്‍ നാല് മാസം അവധി ദിനത്തിലെ ശമ്ബളം കുടുംബശ്രീ സ്വന്തം ഫണ്ടില്‍ നിന്ന് നല്‍കി.എന്നാല്‍ 45 ലക്ഷം രൂപയുടെ ബാധ്യതയായതിനാല്‍ ഇനി ഇത് തുടരാനാകില്ലെന്നാണ് കുടുംബശ്രീ നിലപാട്.

ശമ്പളം വെട്ടിക്കുറച്ച നടപടിക്കെതിരെ ഒരു വിഭാഗം കരാര്‍ തൊഴിലാളികള്‍ രംഗത്തെത്തി. എന്നാല്‍ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന മറുപടിയാണ് കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് നല്‍കുന്നത്. ഇഎസ്‌ഐ, പിഎഫ് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച ഉണ്ടായെന്ന ആരോപണവും ജീവനക്കാര്‍ ഉന്നയിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *