രാജസ്ഥാനില്‍ റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ 50000സ കോടിയുടെ മയക്കുമരുന്ന പിടികൂടി. 23.5 മെട്രിക് ടണ്‍ മാ്ന്ന്ദ്രാക്സ് ഗുളികകളാണ് ഉദയ്പൂരില്‍ നിന്നും പിടിച്ചെടുത്തത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന വേട്ടയാണിത്.
ഉദയ്പൂരിലെ ഒരു മരുന്നു കമ്പനി കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞത് 5,000 കോടി രൂപയുടെ മൂല്യമുള്ളതാണ് പിടിച്ചെടുത്ത മരുന്നുകള്‍. രാജ്യാന്തര വിപണിയില്‍ കിലോയ്ക്ക് 20 ലക്ഷത്തിലധികം രൂപ വില വരും.

പ്രധാനമായും മൊസാംബിക്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് ഇവയുടെ അന്താരാഷ്ട്ര വിപണിയെന്ന് എക്സൈസ് സെൻട്രൽ ബോർഡ് ആൻഡ് കസ്റ്റംസ് ചെയർമാൻ നജീബ് ഷാ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.













