രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് നാളെ തുടക്കം


പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് നാളെ തുടക്കം. മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന യുഡിഎഫിന്റെ ജാഥ സിപിഐഎമ്മിനും സംഘപരിവാറിനും എതിരെയുള്ള രാഷ്ട്രീയ ധ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി ജാഥ ഉദ്ഘാടനം ചെയ്യും.രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥ തുടങ്ങാനിരിക്കെ കെപിസിസി ഭാരവാഹി പട്ടികയെ സംബന്ധിച്ചും മറ്റും കോണ്‍ഗ്രസ്സിനകത്ത് ഉടലെടുത്ത അസ്വാരസങ്ങള്‍ യാത്രയെ പ്രതികൂലമായി ബാധിക്കുമോ എന്ന സംശയം നേതൃത്വത്തിനുണ്ട്.
കഴിഞ്ഞ ദിവസം പുതിയ കെപിസിസി അംഗങ്ങളുടെ ആദ്യ ജനറല്‍ബോഡി യോഗം തിരുവനന്തപുരത്ത് ചേര്‍ന്നിരുന്നു. പുതിയ കെപിസിസി അധ്യക്ഷനെയും ഭാരവാഹികളെയും എഐസിസി അംഗങ്ങളെയും തീരുമാനിക്കാനുള്ള അധികാരം എഐസിസി നേതൃത്വത്തിന് നല്‍കി കൊണ്ടുള്ള പ്രമേയം എംഎം ഹസനും ഉമ്മന്‍ ചാണ്ടിയും യോഗത്തില്‍ അവതരിപ്പിച്ചു.ഇതോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡായിരിക്കും കൈകൊള്ളുക. സംവരണ തത്വം പാലിച്ചാണ് കെപിസിസി പട്ടിക തയ്യാറാക്കിയിട്ടുള്ളതെന്ന് എസ് നാച്ചിയപ്പന്‍ പറഞ്ഞു. കെപിസിസി പട്ടികയില്‍ ഇടം ലഭിക്കാതെ പോയവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്നും നാച്ചിയപ്പന്‍ പറഞ്ഞു




Sharing is Caring