രണ്ടാംഘട്ട പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം;വോട്ടെടുപ്പ് മറ്റന്നാള്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട കൊട്ടിക്കലാശം ഇന്ന്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിക്കുക.മൊത്തം 12,651 വാര്‍ഡുകളിലേക്കുള്ള പരസ്യ പ്രചരണമാണ് കൊട്ടിക്കലാശിക്കുന്നത്. ആകെ 44,388 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ മുനിസിപ്പാലിറ്റികളും വാര്‍ഡുകളുമുള്ളത്. ഇവിടെ 12 മുനിസിപ്പാലിറ്റികളിലായി 479 വാര്‍ഡുകളാണുളളത്. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്. നാല് മുനിസിപ്പാലിറ്റികളിലായി 132 വാര്‍ഡുകളാണ് ഇവിടെയുള്ളത്.അവസാന ദിവസത്തില്‍ വാശിയേറിയ പ്രചരണമാണ് ഇടത് – വലത് മുന്നണികളും ബിജെപിയും കാഴ്ചവെയ്ക്കുന്നത്. പ്രചരണത്തില്‍ മുന്‍തൂക്കം ഇടതുമുന്നണിയ്ക്കുണ്ട്. ബാര്‍ കോഴക്കേസിലെ കെ എം മാണിക്കെതിരായ കോടതിവിധി യുഡിഎഫിനെ തീര്‍ത്തും പ്രതിരോധത്തിലാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *