ഉമ്മൻചാണ്ടിയുടെ പാപ്പരത്തം ഒന്നുകൂടി വ്യക്തമാക്കി: പിണറായി


ഉമ്മൻചാണ്ടി ഗവൺമെന്റ് അഴിമതിയുടെ ആഴക്കടലിൽ മുങ്ങുമ്പോൾ കാണിക്കുന്ന വെ(പാളങ്ങൾ ദയനീയമാണ്.ബാർ കോഴക്കേസിൽ ധനമ(ന്തി കെ.എം.മാണിയുടെ രാജി അനിവാര്യമാണ്. കോടതി തന്നെ കുറ്റം കണ്ടെത്തിയിട്ടും മാണിയെ സംരക്ഷിക്കുന്ന ഉമ്മൻ ചാണ്ടിയുടെ നിലപാട് കോൺ(ഗസിനകത്തു തന്നെ കടുത്ത എതിർപ്പ് സൃഷ്ടിച്ചിരിക്കുന്നു.ജനങ്ങള്‍ക്കു മുന്നില്‍ പരിഹാസ്യരായി മാറിയ യുഡിഎഫ് നേതൃത്വം അത് മറികടക്കാന്‍ വിജിലന്‍സിനെ ദുരുപയോഗിച്ച് ചില മാധ്യമങ്ങളുടെ സഹായത്തോടെ തേടുന്ന കുറുക്കുവഴി യാണ് വോട്ടെടുപ്പിന് തൊട്ടുമുമ്പ് വിഎസ് അച്യുതാനന്ദനെ ബന്ധപ്പെടുത്തി സൃഷ്ടിച്ച വാര്‍ത്ത. വോട്ടെടുപ്പിന് തൊട്ടുമുമ്പ് ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തി ഇത്തരം നാടകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പാരമ്പര്യം ഉമ്മന്‍ ചാണ്ടിക്ക് ഉണ്ട്. കെ എം മാണിയെ സംരക്ഷിക്കാനും സ്വയം രക്ഷപ്പെടാനും ഇപ്പോള്‍ സൃഷ്ടിച്ച വാര്‍ത്തകള്‍ അതിന്റെ തുടര്‍ച്ചയാണെന്ന് പിണറായി വിജയന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.സഖാവ് വി എസിന്റെ മകന് എതിരെയും സ. എളമരം കരിമിനെ ബന്ധപ്പെടുത്തിയും സര്‍ക്കാര്‍തന്നെ ചില മാധ്യമങ്ങളെ തെരഞ്ഞെടുത്ത് പുറത്തുവിട്ട വാര്‍ത്തകള്‍ ഉമ്മന്‍ചാണ്ടിയുടെ പാപ്പരത്തം ഒന്നു കൂടി വ്യക്തമാക്കി എന്നേ ഉള്ളൂ. ഇത്തരം തട്ടിപ്പുകള്‍ കൊണ്ട് കേരളത്തിലെ ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ ഒറ്റക്കെട്ടായ മുന്നേറ്റം തടയാം എന്നത് വ്യാമോഹം മാത്രമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.




Sharing is Caring