ജേക്കബ് തോമസും സർക്കാരും തുറന്ന പോരിലേക്ക്;താൻ ചെയ്ത തെറ്റെന്ത്


തിരുവനന്തപുരം: തനിക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിന്റെ അടിസ്ഥാനം എന്താണെന്ന് വ്യക്തമാക്കണമെന്ന് ചീഫ് സെക്രട്ടറിയോട് ജേക്കബ് തോമസ്.തനിക്കെതിരെ തെളിവുണ്ടെങ്കിൽ വിശദീകരിക്കണം. ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് ജേക്കബ് തോമസ് മറുചോദ്യം ചോദിച്ചിരിക്കുന്നത്.ബാര്‍ക്കോഴ കേസില്‍ വിവാദ പരാമര്‍ശം നടത്തിയതിനായിരുന്നു ജേക്കബ് തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.ജേക്കബ് തോമസിന് രണ്ട് പ്രാവശ്യമായി ചീഫ് സെക്രട്ടറി നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ ആദ്യത്തെ നോട്ടീസാണ് ഡിജിപി മറുപടി നല്‍കിയിരിക്കുന്നത്.ബാർ കോഴക്കേസിൽ മന്ത്രി കെഎം മാണിക്കെതിരായ വിജിലൻസ് കോടതിവിധിയോടെ സത്യം തെളിഞ്ഞുവെന്നായിരുന്നു ജേക്കബ് തോമസിന്റെ പരസ്യപ്രതികരണം. ഈ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചീഫ് സെക്രട്ടറി നോട്ടീസ് നൽകിയത്.




Sharing is Caring