യുപിയിൽ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി; രണ്ടാം ഘട്ടം അടുത്താഴ്ച

ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായതോടെ ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ ശക്തമായി.പടിഞ്ഞാറന്‍ യുപിയിലെ 11 ജില്ലകളിലായി 58 മണ്ഡലങ്ങളാണ് ഇന്നലെ വിധിയെഴുതിയത്. അടുത്ത തിങ്കളാഴ്ചയാണ് രണ്ടാം ഘട്ടം.ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളും രണ്ടാം ഘട്ടത്തിൽ വിധിയെഴുതും.

കൊവിഡ് മൂന്നാം തരംഗം ഉച്ചസ്ഥായിൽ എത്തിനിൽക്കെയായിരുന്നു ഉത്തർ പ്രദേശിലെ ആദ്യഘട്ട പ്രചാരണം ചൂടുപിടിച്ചത്.റാലികൾ കൾക്കും പൊതുയോഗങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ രാഷ്ട്രീയ പാർട്ടികളെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ പടിഞ്ഞാറൻ യുപിയിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പ്രതികരണമാണ് വോട്ടർമാർ നൽകിയത്.

തിങ്കളാഴ്ച നടക്കുന്ന തെരഞ്ഞപ്പിൽ 9 ജില്ലകളിലെ 55 മണ്ഡലങ്ങൾ വിധിയെഴുതും.രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ നേതാക്കളുടെ വാക്പോരും രൂക്ഷമായി. കോൺഗ്രസ്, എസ്.പി, ബി എസ് പി പാർട്ടികളെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു ഷഹറാൻ പൂരിൽ പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലി. എന്നാൽ പ്രധാനമന്ത്രിയുടെ വിമർശനങ്ങൾക്ക് ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ രാഹുൽ ഗാന്ധി മറുപടി നൽകി.

കുടുംബമുണ്ടാകുക കുടുംബസ്ഥനാവുക എന്നതിൽ അഭിമാനിക്കുന്ന ആളാണെന്നും കുടുംബത്തെ ഉപേക്ഷിച്ച് എവിടേക്കും പോകാൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു കുടുംബാധിപത്യത്തിനെതിരായ വിമർശനത്തിന് അഖിലേഷിന്റെ മറുപടി. ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *