യുപിയില്‍ പോലീസുകാരന്‍ ആറു വയസുകാരിയെ ചെക്പോസ്റ്റില്‍ പീഡിപ്പിക്കാന്‍ ശ്രമം


ഉത്തര്‍പ്രദേശില്‍ ആറുവയസുകാരിയെ പോലീസുകാരന്‍ ചെക്പോസ്റ്റില്‍ വെച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. രാംപൂര്‍ ജില്ലയില്‍ തജ്വീര്‍ സിങ് എന്ന പോലീസുകാരനെ നാട്ടുകാര്‍ പിടികൂടി അറസ്റ്റ് ചെയ്യിപ്പിച്ചു.
ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നൗവില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ ഭന്‍വര്‍ക ഗ്രാമത്തിലാണ് സംഭവം. ചെക്പോസ്റ്റിന് പുറത്ത് കളിച്ചുക്കൊണ്ടിരുന്ന പെണ്‍ക്കുട്ടിയെയാണ് പോലീസുകാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടിയെ പ്രലോഭിപ്പിച്ച്‌ ഇയാള്‍ ചെക്പോസ്റ്റിനകത്തേക്ക് കയറ്റുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ പ്രദേശവാസികള്‍ ചെക്പോസ്റ്റിനകത്തേക്ക് തള്ളിക്കയറിയാണ് പോലീസുകാരനെ പിടികൂടിയത്.
സംഭവത്തെ തുടര്‍ന്ന് ഇരുന്നൂറോളം ഗ്രാമവാസികള്‍ പ്രതിഷേധവുമായി ചെക്പോസ്റ്റ് വളഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എത്തി ഇയാളെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് ഗ്രാമവാസികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്. പരിശോധനയില്‍ പോലീസുകാരന്‍ മദ്യപിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ഇയാള്‍ക്കെതിരെ ബലാത്സംഗ ശ്രമത്തിനും കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യത്തിനും കേസെടുത്തിട്ടുണ്ട്.




Sharing is Caring