ഓസിസിനെ തറപറ്റിച്ചു; ലോക റാങ്കിങില്‍ ഇന്ത്യ ഒന്നാമത്


ഓസിസിനെതിരെ കളി വിജയിച്ച് റാങ്കിങില്‍ സ്ഥാനം കയറി ഇന്ത്യ. ഓസിസ് ഉയര്‍ത്തിയ 243 എന്ന വിജയലക്ഷ്യം മറികടക്കുമ്പോള്‍ ഇന്ത്യയ്ക്കു മുന്നില്‍ 43 പന്തുകള്‍ ബാക്കി. ഏഴു വിക്കറ്റിനാണ് ടീം ഇന്ത്യയുടെ വിജയം. പരമ്പരയിലെ അഞ്ചില്‍ നാലു മത്സരങ്ങളിലും വിജയിച്ചതോടെ ഇന്ത്യ ലോക റാങ്കിങില്‍ ഒന്നാം സ്ഥാനത്തുമെത്തി.


രോഹിത് ശര്‍മ്മയുടെ അതിവേഗ സെഞ്ചുറിയും (125) അജിങ്ക്യ രഹാനെയുടെ (61) അര്‍ധസെഞ്ചുറിയുമാണ് ഇന്ത്യയുടെ വിജയത്തിന് ആക്കം കൂട്ടിയത്. ഓപ്പണിങ് വിക്കറ്റ് തെറിക്കുമ്പോള്‍ ഇരുവരും ചേര്‍ന്ന് ജയിക്കേണ്ടതിന്റെ പകുതിയും (124) പിന്നിട്ടിരുന്നു. അഞ്ച് സിക്‌സറുകളും 11 ബൗണ്ടറികളുമാണ് ശര്‍മ്മയുടെ ബാറ്റില്‍ നിന്ന് പാറിയത്.




Sharing is Caring