യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്; സര്‍ക്കാരിന്റെ മദ്യനയം ചര്‍ച്ചാവിഷയം

തിരുവനന്തപുരം : യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. വൈകീട്ട് മൂന്നിന് പ്രതിപക്ഷ നേതാവിന്റെ ഔ​ദ്യോ​ഗി​ക വ​സ​തി​യായ കന്റോണ്‍മെന്റ് ഹൈസിലാണ് യോഗം. സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയമാണ് യു.​ഡി.​എ​ഫ് യോ​ഗ​ത്തി​ലെ പ്ര​ധാ​ന ച​ര്‍ച്ചാ​വി​ഷ​യം.
മ​ദ്യ​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍ക്കാ​റി​നെ​തി​രെ​യു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ക്ക് യോ​ഗം രൂ​പം​ന​ല്‍കും. ബാ​റു​ക​ള്‍ക്ക് വീ​ണ്ടും ലൈ​സ​ന്‍സ് ന​ല്‍കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ക്കും സ​മ​ര​പ​ര​മ്പ​ര​ക്കും യോഗം രൂ​പം​ന​ല്‍കും.
വിഷയ​ത്തി​ൽ മു​സ്​​ലിം, ക്രൈ​സ്​​ത​വ വി​ഭാ​ഗ​ങ്ങളുടെ പി​ന്തു​ണയോടെ സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. പാ​ത​യോ​ര ബാ​ർ വി​ഷ​യ​വും, മ​ദ്യ​ശാ​ല​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​നു​മ​തി വേ​ണ​മെ​ന്ന വ്യ​വ​സ്​​ഥ റ​ദ്ദാ​ക്കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി​യും യോഗം ച​ര്‍ച്ച​ചെ​യ്യും. പുതിയ മദ്യനയം ബാറുടമകളില്‍ നിന്ന് കോഴ വാങ്ങിയതിന്റെ പ്രത്യാപകാരമാണെന്ന ആരോപണവും യുഡിഎഫ് പ്രചാരണത്തില്‍ ശക്തമാക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *