പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. കൊളപ്പടി ഊരിലെ വല്ലി ശിവദാസ് ദമ്പതികളുടെ രണ്ട് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ഹൃദയവാല്‍വിലെ തകരാറാണ് മരണകാരണം.
പാലക്കാട് ജില്ല ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഇതോടെ അട്ടപ്പാടിയില്‍ ഈ വര്‍ഷം മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം എട്ടായി.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പിന്റെയോ പട്ടികവര്‍ഗ വികസനവകുപ്പിന്റെയോ വീഴ്ചകൊണ്ട് ഒരു ശിശുമരണംപോലും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുമെന്ന് പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന് അഭിപ്രായപ്പെട്ടിരുന്നു. ആദിവാസികള്‍ക്ക് ‘നല്ല ഭക്ഷണം, നല്ല ആരോഗ്യം’ എന്നതിനാണ് സര്‍ക്കാരിന്റെ മുന്‍ഗണന.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ജൂണില്‍ത്തന്നെ അട്ടപ്പാടിയിലെത്തി സ്ഥിതിഗതി വിലയിരുത്തി. അന്ന് കുട്ടികളില്‍ പോഷകാഹാരക്കുറവ് കണ്ടെത്തുകയും അത് പരിഹരിക്കാന്‍ ഇടപെടുകയും ചെയ്തതായും മന്ത്രി വ്യക്തമാക്കിയിരുന്നു.













