‘യാസ്’ ചുഴലിക്കാറ്റ് വരുന്നു, കേരളത്തിൽ മഴ കനക്കും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ 25-ന് ചുഴലിക്കാറ്റ് രൂപം കൊള്ളാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 22-ന് ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദം രൂപപ്പെടും. ഇത് ചുഴലിക്കാറ്റായി 26-ന് പശ്ചിമബംഗാള്‍-ഒഡീഷ തീരത്തെത്തും.

ഇതിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ല. എന്നാല്‍ ഇവിടെ അഞ്ചുദിവസം ശക്തമായ മഴയുണ്ടാാവും. ചുഴലിക്കാറ്റായാല്‍ ഇത് ‘യാസ്’ എന്ന് അറിയപ്പെടും. ഒമാന്‍ നിര്‍ദേശിച്ചതാണ് ഈ പേര്.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം വെള്ളിയാഴ്ചയോടെ ആന്‍ഡമാന്‍ കടലിലും ബംഗാള്‍ ഉള്‍ക്കടലിലും എത്തുംമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 31-നോ അതിന് നാലുദിവസം മുമ്ബോ കേരളത്തിലെത്തുമെന്നാണ് പ്രവചനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *