മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടിം​ഗ് മെ​ഷീ​ന്‍ (ഇ​വി​എം) വേ​ണ്ടെന്ന ആ​വ​ശ്യ​ത്തി​ലുറച്ച്‌ പ്ര​തി​പ​ക്ഷം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടിം​ഗ് മെ​ഷീ​ന്‍ (ഇ​വി​എം) വേ​ണ്ടെന്ന ആ​വ​ശ്യ​ത്തി​ലുറച്ച്‌ പ്ര​തി​പ​ക്ഷം. കോ​ണ്‍​ഗ്ര​സ്, എ​ന്‍​സി​പി, മ​ഹാ​രാ​ഷ്ട്ര ന​വ​നി​ര്‍​മാ​ണ്‍ സേ​ന (എം​എ​ന്‍​എ​സ്) എ​ന്നീ പാ​ര്‍​ട്ടി​ക​ള്‍​ക്ക് പു​റ​മേ മ​റ്റ് ചെ​റി​യ പാ​ര്‍​ട്ടി​ക​ളും ബാ​ല​റ്റ് ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ​മെ​ന്ന ഉറച്ച നി​ല​പാ​ടി​ലാ​ണ്.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ല​ക്‌ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തെ​ക്കു​റി​ച്ച്‌ നി​ര​വ​ധി ആ​ക്ഷേ​പ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നത് ജ​ന​ങ്ങ​ളു​ടെ മ​ന​സി​ല്‍ നി​ര​വ​ധി സം​ശ​യ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യെ​ന്നും അ​തി​നാ​ല്‍ ഇ​വി​എം ഉ​പേ​ക്ഷി​ച്ച്‌ ബാ​ല​റ്റ് വ​ഴി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍ ഒ​ന്ന​ട​ങ്കം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​വി​എം വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് രാ​ജ്യ​ത്താ​കെ നി​രോ​ധി​ക്ക​ണ​മെ​ന്ന് എം​എ​ന്‍​എ​സ് അ​ധ്യ​ക്ഷ​ന്‍ രാ​ജ് താ​ക്ക​റെ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സ്, എ​ന്‍​സി​പി നേ​താ​ക്ക​ളും ഇ​തേ ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ നി​ല​പാ​ടി​നെ വി​മ​ര്‍​ശി​ച്ച്‌ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് രം​ഗ​ത്തെ​ത്തി. ഇ​വി​എം മെ​ഷീ​നു​ക​ളെ കു​റ്റം പ​റ​യാ​തെ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തുകയാണ് വേണ്ടതെന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *