മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണം മാര്‍ച്ച്‌ 3ന് ആരംഭിക്കുന്നു

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണം മാര്‍ച്ച്‌ 3ന് ആരംഭിക്കും. ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയിരിക്കുന്നത് സംവിധായകന്‍ വിഎ ശ്രീകുമാറാണ്. നരേന്‍, കൈലാഷ് തുടങ്ങിയ യുവ താരങ്ങളും നാലാം ഷെഡ്യൂളിലുണ്ട്.

ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ ചെറുപ്പ കാലമാണ് ചിത്രീകരിക്കുന്നത്. ഇതിനായി മോഹന്‍ലാല്‍ നടത്തിയ മേക്കോവര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 60 ദിവസത്തെ ഷൂട്ടിംഗാണ് ഒടിയന് ഇനി ബാക്കിയുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *