ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് സൂപ്പര്‍ ബൈക്കുമായി എംഫ്ളക്സ് മോട്ടോര്‍സ്


ബാംഗ്ലൂര്‍: ഇന്ത്യയിലെ ആദ്യ ഇലക്‌ട്രിക് സൂപ്പര്‍ബൈക്കുമായി എംഫലക്സ് മോട്ടോര്‍സ് എത്തുന്നു, ആറു ലക്ഷം രൂപ വരുന്ന ബൈക്കാണ് എംഫലക്സ് അവതരിപ്പിക്കുന്നത്. പുറത്തിറക്കുന്നതിന് മുമ്ബായി ബൈക്കിന്റെ കണ്‍സ്പെറ്റ് പതിപ്പിനെ ഓട്ടോ എക്സ്പോ 2018 ല്‍ അവതരിപ്പിച്ചു.മൂന്ന് സെക്കന്ഡുകള്‍ മാത്രം മതി നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്ന് അവകാശപ്പെടുന്ന ബൈക്കിന് ഒറ്റചാര്‍ജില്‍ 200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നാണ് കമ്ബനി വാദം.


‘എംഫ്ളക്സ് വണ്‍’ എന്ന പേരിലിറങ്ങുന്ന 119 ബൈക്കുകള്‍ മാത്രമാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. അരമണിക്കൂര്‍ കൊണ്ട് 85 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ബൈക്കില്‍ മുന്നില്‍ 43 മില്ലീമീറ്റര്‍ അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ 46 മില്ലീമീറ്റര്‍ ഗ്യാസ് ചാര്‍ജ്ഡ് ഷോക്കുമാണ് ഉള്ളത്.




Sharing is Caring