ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്നിലാക്കി ബി.ജെ.പിക്ക് മുന്നേറ്റം

അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുന്നേറ്റം. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ഒപ്പത്തിനൊപ്പം നിന്ന കോണ്‍ഗ്രസിനെ പിന്നിലാക്കി ബി.ജെ.പി വന്‍ മുന്നേറ്റം നടത്തി.ഗുജറാത്തിലെ 75 മുനിസിപ്പാലിറ്റികള്‍, രണ്ട് ജില്ലാ പഞ്ചായത്തുകള്‍, 17 താലൂക്കുകള്‍, 1400 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

ആദ്യ സൂചനകള്‍ അനുസരിച്ച്‌ മുനിസിപ്പാലിറ്റികളില്‍ 43 ഇടങ്ങളില്‍ ബി.ജെ.പിക്കാണ് മുന്‍തൂക്കം. കോണ്‍ഗ്രസ് 25 ഇടങ്ങളില്‍ മുന്നേറ്റം നടത്തുന്നു. മൂന്നിടങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *