മോഹന്‍ലാലിനെ പുരസ്കാരദാന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി ബാലന്‍


സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിലെ മുഖ്യതിഥിയെചൊല്ലിയുള്ള വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി എ.കെ. ബാലന്‍ രംഗത്ത്. മോഹന്‍ലാലിനെ ചടങ്ങിലേക്ക് ഇതുവരെ ക്ഷണിച്ചിട്ടില്ല. നിലവിലെ വിവാദം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.


മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ലെന്നും ചിലരുടെ രാഷ്ട്രീയ താല്പര്യമാണ് ഭീമ ഹര്‍ജിയെന്നും ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമലും വ്യക്തമാക്കി.


അ​​ടു​​ത്ത മാ​​സം എ​​ട്ടി​​ന് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് നി​​ശാ​​ഗ​​ന്ധി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ല്‍ ലാ​​ലി​​നെ പ​​ങ്കെ​​ടു​​പ്പി​​ക്ക​​രു​​തെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ച​​ല​​ച്ചി​​ത്ര​​പ്ര​​വ​​ര്‍​​ത്ത​​ക​​ര​​ട​​ക്കം 105 പേ​​ര്‍ ഒ​​പ്പി​​ട്ട ഭീ​​മ ഹ​​ര്‍​​ജി മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നു ന​​ല്‍​​കിയിരുന്നു. അവാര്‍ഡ് ജേതാക്കളെ മറികടന്ന് മുഖ്യാതിഥി വരുന്നത് അനൗചിത്യം എന്നാണ് വിമര്‍ശകരുടെ വാദം.



Sharing is Caring