പശുക്കടത്ത് ആരോപിച്ച് രാജ്യത്ത് നടക്കുന്ന കൊലകള്‍ നില്‍ക്കണമെങ്കില്‍ ജനങ്ങള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തണമെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ഇത്തരം ആള്‍ക്കൂട്ടകൊലകള്‍ അംഗീകരിക്കാനാവില്ല. പക്ഷേ, പശുയിറച്ചി കഴിക്കുന്നത് നിര്‍ത്തണം. അത്തരം കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. രാജസ്ഥാനിലെ അല്‍വാറില്‍ പശുക്കടത്താരോപിച്ച് യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സാഹചര്യത്തിലായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന.
ലോകത്തെ ഒരു മതവും പശുവിനെ കൊല്ലുന്നത് അംഗീകരിക്കുന്നില്ല. പശുവിനെ കൊല്ലുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകും. പശു സംരക്ഷിക്കപ്പെടേണ്ടതും ചാണകം സിമന്റ് പോലെ ഉപയോഗിക്കുകയും ചെയ്താല്‍ ദാരിദ്ര്യവും അക്രമവും ഇല്ലാതാകുമെന്നും ഇന്ദ്രേഷ് പറഞ്ഞു.














