തോണി മറിഞ്ഞുണ്ടായ അപകടം, ബിപിന്റെ മൃതദേഹവും കണ്ടെത്തി


വൈക്കത്ത് വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് തിരുവല്ല ബ്യൂറോയിലെ ഡ്രൈവര്‍ ബിപിന്‍ ബാബു( 27)വിന്റെ മൃതദേഹവും കണ്ടെത്തി. അപകടം നടന്ന സ്ഥലത്തുനിന്ന് രണ്ടുകിലോമീറ്റര്‍ അകലെ ചെത്തിമംഗലത്തുനിന്നാണ് ബിപിന്റെ മൃതദേഹം കണ്ടെടുത്തത്. രാവിലെ നടത്തിയ തിരച്ചിലില്‍ കാണാതായ സജിയുടെ മൃതദേഹം ലഭിച്ചിരുന്നു. 25 മണിക്കൂറിന് ശേഷമാണ് ബിപിന്റെ മൃതദേഹം ലഭിച്ചത്. തിരുവല്ല മാതൃഭൂമിയില്‍ അഞ്ചുവര്‍ഷമായി ഡ്രൈവറായി പ്രവര്‍ത്തിക്കുകയാണ്‌ ബിപിന്‍. തിങ്കളാഴ്ച ഉച്ചയോടെയാണ്‌ മാതൃഭൂമി ന്യൂസ് സംഘം സഞ്ചരിച്ച വള്ളം കരിയാറില്‍ ഒഴുക്കില്‍ പെട്ട് മറിഞ്ഞത്.




Sharing is Caring